കാഴ്ചപ്പാട്:
ദേശമംഗലം ഗ്രാമപഞ്ചായത്ത് ജനസൗഹൃദ സ്ത്രീസൗഹൃദ ബാലസൗഹൃദ ഗ്രാമപഞ്ചായത്തായി ഉയര്‍ത്തുന്നതിന് ലക്ഷ്യം വെക്കുന്നു
ദൗത്യം:
പഞ്ചായത്ത് ജനസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി യഥാസമയം തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സ്ത്രീസൗഹൃദമാക്കുന്നതിന് ആവശ്യമായ പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ബാലസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചക്കാവശ്യമായ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ലക്ഷ്യം വെക്കുന്നു.
ഗുണമേന്മ നയം:
ദേശമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലനം നടപ്പിലാക്കികൊണ്ട് പൊതു ജനങ്ങള്‍ക്ക് പരിപൂര്‍ണ്ണ സംതൃപ്തി ലക്ഷ്യമാക്കികൊണ്ട് സേവനങ്ങളും വികസന പദ്ധതികളും സുതാര്യമാക്കി ജനസൗഹൃദ കര്യാലയമാക്കിമാറ്റുകയാണ് പഞ്ചായത്തിന്‍റെ നയം