വാര്‍ഡ് കമ്മിറ്റി / ഗ്രാമ സഭ
ഗ്രാമസഭ / വാർഡ് സഭ
ജനപങ്കാളിത്തത്തിലൂടെ പ്രാദേശിക സ്വയംഭരണത്തിന്റെ ശക്തികേന്ദ്രം
ഗ്രാമസഭ / വാർഡ് സഭയുടെ അധികാരങ്ങളും ചുമതലകളും
A. പദ്ധതി ആസൂത്രണവും നിർവഹണവും
- വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാവശ്യമായ വിവരശേഖരണത്തിന് സഹായിക്കുക.
- നടപ്പാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
- കരട് പ്രോജക്ടുകൾ പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കുക.
- സന്നദ്ധസേവനം, ധനസഹായം, സാധനസഹായം എന്നിവ നൽകുകയും സമാഹരിക്കുകയും ചെയ്യുക.
B. പൊതുസൗകര്യ പദ്ധതികൾ
- തെരുവുവിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
- പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവയുടെ സ്ഥാനം നിർണ്ണയിക്കുക.
- ജലസേചന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പൊതുസൗകര്യ പദ്ധതികൾ നിർദ്ദേശിക്കുക.
C. മരാമത്ത് പണികൾ
- നടപ്പാക്കിയതോ നടപ്പാക്കാനിരിക്കുന്നതോ ആയ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകളും ചെലവുവിവരങ്ങളും അറിയുക.
- ഗുണഭോക്തൃ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
- പ്രദേശത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പണികളുടെ വിശദമായ വിവരങ്ങൾ ശേഖരിക്കുക.